2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

വഴിമറന്നവര്‍

കവിത
റിയാസ് വെഞ്ഞാറമൂട്

തണല്‍ മരങ്ങള്‍
മഴുവിനു കീഴടങ്ങി
കിളികള്‍ പറന്നകന്നു
വെയില്‍ കനത്തു
വരണ്ട ഭൂമിയുടെ മാറ്
വിണ്ടുപ്പൊട്ടി
എങ്ങും ഉണങ്ങാത്ത
മുറിവുകള്‍ .

തണല്‍ മരങ്ങള്‍
നഷ്ടമായതില്‍ പിന്നെ
ആളുകള്‍ ഒത്തുകൂടാറില്ല
തമ്മില്‍ കാണാറില്ല
വര്‍രത്തമാനങ്ങളില്ല, സൌഹ്യദങ്ങളില്ല
പൊള്ളയായ ചിരി മാത്രം.
പരസ്പരം തിരിച്ചറിയാത്ത
അയല്‍ക്കാര്‍ പെരുകുന്നു.

വികസനം വികസനം
എന്ന മുറവിളിക്കൊടുവില്‍
ഗ്രാമങ്ങള്‍ മരിച്ചു.
എവിടെയും ഫ്ലാറ്റുകളും വില്ലകളും
`വില്‍പ്പനയ്ക്ക്'
എന്തും വാങ്ങാം എന്തും വില്‍ക്കാം
പണമുള്ളവര്‍ വാഴുന്നു
മറ്റുള്ളവര്‍ വീഴുന്നു
ഒറ്റപ്പെട്ടുപോയ ജന്മങ്ങള്‍
തണല്‍ വ്യക്ഷങ്ങള്‍ തേടി അലഞ്ഞു.

മുറ്റങ്ങള്‍ നഷ്ടമായപ്പോള്‍
കുട്ടികള്‍ ചുമരുകള്‍ക്കുള്ളില്‍
തളയ്ക്കപ്പെട്ടു.
ഡക്സക്ക്ടോപ്പും ലാപ്പ്ടോപ്പും കൊണ്ട്
സെര്‍ച്ച് എന്‍ഞ്ചിനുകളില്‍
ഭാവി തേടുന്നവര്‍ .

ഓരോ ആഘോഷങ്ങള്‍ക്കും
ഹോട്ടലുകള്‍, വിനോദത്തിനു
അമ്യുസ്മെന്റ് പാര്‍ക്കുകള്‍
സിനിമാ കൊട്ടകകള്‍ .

ബന്ധങ്ങളില്‍ നിന്ന്
ഒറ്റപ്പെട്ടുപോയവര്‍
നാടിന്റെ നന്മ നഷ്ടമായവര്‍
ഇനിയിവര്‍ എങ്ങോട്ട്?........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ